തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'സർദാർ' രണ്ടാം ഭാഗം, 'വാത്തിയാരെ', 'മാർഷൽ' എന്നിവയാണ്. ഇതിൽ 'സർദാർ' രണ്ടാം ഭാഗം അടുത്ത് തന്നെ റിലീസാകാൻ ഒരുങ്ങി വരികയാണ്. ......
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കലാകേരളം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയിലാണ് മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനെ അവശനിലയിൽ കണ്ടെത്തിയത്. ......
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രമായി ദി കേരള സ്റ്റോറി തിരഞ്ഞെടുക്കപ്പെട്ടു.......
ബ്രമ്മാൻഡ ചിത്രങ്ങളായ 'കെ.ജിഎഫ്', 'സലാർ' എന്നിവക്ക് ശേഷം തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മലയാള നടനായ പൃഥിവിരാജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ വനിതകൾക്ക് നിർണായക പ്രാതിനിധ്യം. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇക്കുറി വനിതകൾ മത്സരിക്കുന്നുണ്ട്. ......
കോഴിക്കോട്: കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച പതിനാല് ചിത്രങ്ങളും കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.
ഐ. എഫ്. ......
കോഴിക്കോട് : ഓഗസ്ത് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കാനായി ക്യാമ്പസ് പര്യടനം നടത്തി. പ്രോവിഡൻസ് കോളേജിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ വിദ്യാർത്ഥികളുമായി സംവദിച്ചു. മനുഷ്യർ തമ്മിലുള്ള മതേതരമായ
കൂടിച്ചേരലുകൾ സാധ്യമാക്കുന്ന ഇടങ്ങളാണ് തിയേറ്ററുകളെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബോധവും ഉത്തരവാദിത്തവുമുള്ള സാമൂഹിക ജീവിതത്തിലേക്കുള്ള കവാടങ്ങളാണ് ചലച്ചിത്രോത്സവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......

ബ്രിസ്ബെന്. ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി രൂപം കൊടുത്ത അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (അംലാ) യുടെ ഇന്റർ നാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി നടിയും അഭിനയ പരിശീലകയുമായ ലിംസി സുനിൽ ചുമതലയേറ്റു.ഓസ്ട്രേലിയയിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമറ്റിക് ആർട്ട് (നിഡ)യിൽ ഓഡിഷനിലൂടെ അഡ്മിഷൻ ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ് ലിംസി.' നിഡ'യിൽ പ്രൊഫഷണൽ ആക്റ്റിങ് കോഴ്സ് പൂർത്തിയാക്കിയതിനു മുൻപേ തന്നെ ലിംസിയെ പ്രമുഖ സംവിധായകരും നിർമ്മാതാക്കളും അഭിനയത്തിന് ക്ഷണിച്ചിരുന്നു.കൂടാതെ സിഡ്നിയിലെ പ്രശസ്തമായ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും 3 വർഷത്തെ ആക്റ്റിങ് ഡിപ്ലോമയുംനേടിയിട്ടുണ്ട്. മൂന്നോളം സിനിമകളിലും വെബ് സീരിസുകളിലും പരസ്യ ചിത്രങ്ങളിലും ലിംസി അഭിനയിചിട്ടുണ്ട്.ഈ യോഗ്യതകൾ പരിഗണിച്ചാണ് ലിംസിയെ ആംലാ ഇന്റർനാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി തെരഞ്ഞെടുത്തത്.ഓസ്ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍,നാടകോത്സവം,റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവവും സംഘടിപ്പിക്കാനുമാണ് ആംലാ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ,ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്ക്കും അവസരം നല്കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക. ......
മലയാളത്തിൽ വളർന്നുവരുന്ന ഒരു നടിയായ അർഷ ബൈജു, മോഹൻ ലാലിന്റെ 'തുടരും' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ജോർജിന്റെ മകളായി അഭിനയിച്ച അർഷ ബൈജു 'ഹൗസ് മേറ്റ്സ്' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഈ ചിത്രത്തിൽ ദർശനൊപ്പമാണ് താരം നായികയായി അഭിനയിക്കുന്നത്. ......
പ്രശസ്തരായ നിരവധി രാഷ്ട്രീയ നേതാക്കളുടെയും, സിനിമാ താരങ്ങളുടെയും, കായികതാരങ്ങളുടെയും ജീവചരിത്രം തുടർച്ചയായി സിനിമകളായി ഒരുങ്ങി പുറത്തിറങ്ങുകയും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അന്തരിച്ച മുഖ്യമന്ത്രി ജയലളിത തുടങ്ങിയ നിരവധി പേരുടെ ജീവചരിത്രങ്ങൾ സിനിമകളായി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ, തമിഴ്നാട്ടിലെ പ്രശസ്ത രാഷ്ട്രീയ പാർട്ടിയായ 'പാട്ടാളി മക്കൾ കട്ട്ച്ചി'യുടെ സ്ഥാപകനും, നേതാവുമായ ഡോ.രാമദാസിന്റെ ജീവിതവും സിനിമയാകാൻ പോകുകയാണ്. ......